Latest NewsMollywoodNewsEntertainment

18 വര്‍ഷത്തെ കരിയറില്‍ ഇങ്ങനെയൊരു അനുഭവം ആദ്യം: ഹണി റോസ് പറയുന്നു

റേച്ചലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

മലയാളത്തിന്റെ പ്രിയ നടി ഹണി റോസ് പുതിയ ചിത്രമായ റേച്ചലിന്റെ തിരക്കിലാണ് ഇപ്പോൾ. എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഹണി എത്തുന്നത്. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.

18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നും സംവിധായികയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചു.

read also: സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്തതിന് ശേഷം സെക്‌സില്‍ ഏര്‍പ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക

പോസ്റ്റ് പൂർണ്ണ രൂപം,

‘റേച്ചലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 30 ദിവസം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമായിരുന്നു. ഈ പാന്‍ ഇന്ത്യന്‍ പ്രൊജക്റ്റിലെ റേച്ചലിന്റെ കഥാപാത്രമായി മാറുക എന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു. നടി എന്ന നിലിയിലുള്ള എന്റെ 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഊര്‍ജസ്വലയായ വനിതാ സംവിധായികയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത്. റേച്ചല്‍ എന്ന കഥാപാത്രത്തെ അനന്ദിനി ബാല കൂടുതല്‍ മികച്ചതാക്കി. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് സുഹൃത്തേ. പ്രമുഖ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ ആശയവും ഉപദേശവുമില്ലായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. റേച്ചലിനെ ലോകത്തിന് സമ്മാനിച്ചതിന് നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button