Latest NewsNewsLife StyleSex & Relationships

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്തതിന് ശേഷം സെക്‌സില്‍ ഏര്‍പ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക

ഒട്ടുമിക്ക പങ്കാളികളുടെയും ശീലമാണ് സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്ത ശേഷം സെക്‌സില്‍ ഏര്‍പ്പെടുന്നത്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ അത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ദോഷഫലത്തെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് വസ്തുത. സ്വകാര്യഭാഗങ്ങളില്‍ ഷേവ് ചെയ്യുന്ന സ്ത്രീകളില്‍ അറുപത് ശതമാനം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുളളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പല ലൈംഗിക രോഗങ്ങളെയും പ്രതിരോധിയ്ക്കാന്‍ ഇത്തരം ഭാഗങ്ങളിലെ രോമങ്ങള്‍ക്ക് കഴിയും. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ഷേവ് ചെയ്യുമ്പോള്‍ പ്രതിരോധശേഷി കുറയുകയും ചെയ്യും. മറ്റ് ശരീര ഭാഗങ്ങളെ അപേക്ഷിച്ച് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗമാണ് സ്വകാര്യഭാഗങ്ങള്‍. വളരെ സെന്‍സിറ്റീവ് ആയതു കൊണ്ട് തന്നെ മുറിയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പെട്ടെന്ന് തന്നെ അണുബാധ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്നങ്ങളിലേക്ക് വഴി വെക്കുന്നു. കൂടാതെ അത്തരത്തില്‍ മുറിഞ്ഞതിന് ശേഷം സെക്‌സിലേര്‍പ്പെടുമ്പോള്‍ വേഗം തന്നെ അണുബാധയുണ്ടാന്‍ സാധ്യത കൂടുതലാണ്. പലപ്പോഴും അണുബാധയ്ക്ക് കാരണമാകുന്നതും ഇത്തരം അശ്രദ്ധയാണ്.

ബാക്ടീരിയയ്ക്ക് വളരാന്‍ പറ്റിയ ഏറ്റവും പറ്റിയ സ്ഥലമാണ് ഇവിടം എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഇത് അണുബാധ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഷേവ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ അപകടം പതുങ്ങിയിരിക്കുന്നത് റേസറിലാണ്. കാരണം ഒരു തവണ ഷേവ് ചെയ്ത് വൃത്തിയാക്കിയത് കൃത്യമായിട്ടല്ലെങ്കില്‍ അത് അണുബാധ വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകളിലാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നല്ലൊരു ശതമാനം സ്ത്രീകളിലും ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.

രാസവസ്തുക്കള്‍ കലര്‍ന്ന ഷേവിംഗ് ക്രീം സ്വകാര്യഭാഗങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ധാരാളമാണ്. തടി കൂടുതലുള്ള സ്ത്രീകളില്‍ അപകടകരമാണ് ഇത്തരത്തിലുള്ള ഷേവിംഗ്. കാരണം ഇത്തരക്കാരില്‍ സാധാരണക്കാരേക്കാള്‍ രോമം ചര്‍മ്മത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുക. ഇത് ഷേവ് ചെയ്യുമ്പോള്‍ ബാക്ടീരിയകള്‍ക്കുള്ള വാസസ്ഥാനം ഒന്നു കൂടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പല വിധത്തിലുള്ള അലര്‍ജിക്കും മറ്റും ഇത് കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button