KeralaUAELatest NewsNewsInternationalGulf

ദുബായിലെ ഗ്യാസ് സിലിണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു

ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനാണ് ഇദ്ദേഹം.

Read Also: പലസ്തീന്‍-ഇസ്രയേല്‍ പ്രശ്നങ്ങളില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കണം:പലസ്തീന്‍ ജനതയുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ച് കാന്തപുരം

കരാമയിലാണ് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരാണ്. അപകടത്തിൽ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിധിൻ ദാസിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ അർധരാത്രിയാണ് അപകടം നടന്നത്. ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. 17 പേരാണ് മൂന്ന് മുറികളിലായി ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്‌ളാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റു.

Read Also: പാലിയേക്കര ടോള്‍പ്ലാസ റെയ്ഡ്: റോഡ് നിര്‍മ്മാണ കമ്പനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചെന്ന് ഇഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button