KozhikodeLatest NewsKeralaNattuvarthaNews

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സി​ടി​ച്ച് നാ​ല് കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

വ​ട​ക​ര: ദേ​ശീ​യപാ​ത​യി​ലെ കൈ​നാ​ട്ടി​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സി​ടി​ച്ച് നാ​ല് കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. വ​ട​ക​ര ഭാ​ഗ​ത്തു​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ടം വ​രു​ത്തി​വെ​ച്ച​ത്. ഒ​രു കാ​റി​നെ മ​റി ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കാ​റി​ലാ​ണ് ആ​ദ്യം ബ​സി​ടി​ച്ച​ത്.

Read Also : 200 കിലോമീറ്ററിനും മുകളില്‍ വേഗത, അശ്രദ്ധമായ ഡ്രൈവിങ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിഴ

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ബ​സി​നു പി​റ​കെ​യെ​ത്തി​യ മ​റ്റു മൂ​ന്ന് കാ​റു​ക​ളും പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, അ​ര​മ​ണി​ക്കൂ​റി​ലേ​റെ ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

വ​ട​ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button