Latest NewsKeralaNews

ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു: വിദ്യാർഥിക്ക് ദാരുണാന്ത്യം

കാസർഗോഡ്: ബസിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഗണേഷ് നഗർ ഹൗസിങ് കോളനിയിലെ ജി സുനിൽകുമാറിന്റെയും പ്രജിതയുടെയും മകൻ മൻവിത് (15) ആണ് മരിച്ചത്.

ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് മൻവിത്. ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്നത്.

മൻവിത് കയറിയ സ്വകാര്യ ബസ് ദേശീയപാതയിലെ കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡിൽ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപത്തെത്തിയപ്പോഴാണ് അപകടം. ബസിന്റെ ജനലിന് സമീപത്തുനിന്ന് യാത്രചെയ്യുകയായിരുന്ന വിദ്യാർഥിയുടെ തല റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടായതിനാൽ ബസ് നിറയെ ആളുകളുണ്ടായിരുന്നു. സഹോദരൻ: അൻസിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button