PalakkadNattuvarthaLatest NewsKeralaNews

വനത്തിനുള്ളിൽ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: അട്ടപ്പാടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം പൊലീസ് കണ്ടെത്തിയത്.

Read Also : ശബരിമലയിലെ സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ ഭീകരരെന്ന് സംശയം: കേന്ദ്ര എജൻസികള്‍ അന്വേഷണം തുടങ്ങി

കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാർഡ് ആണ് മൃതദേഹം കണ്ടെത്തിയത്.

Read Also : പൊൻകുന്നത്തെ വാഹനാപകടം; ജീപ്പ് ഓടിച്ചത് മദ്യലഹരിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യ കുറ്റം ചുമത്തി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെയും ശെൽവിയുടെയും മകനാണ്. വിനയൻ ജ്യേഷ്ഠ സഹോദരനാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button