ഐടി മേഖലയിൽ വീണ്ടും സമ്മർദ്ദം സൃഷ്ടിച്ച് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇൻ. വരുമാനം ഗണ്യമായി കുറഞ്ഞതോടെ 600-ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ലിങ്ക് ഇന്നിൽ കൂട്ടപിരിച്ചുവിടൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഇത്തവണ 668 പേർക്കാണ് ലിങ്ക്ഡ് ഇന്നിൽ നിന്നും ജോലി നഷ്ടമായത്. ഈ വർഷം മെയ് മാസം 716 പേരെയും കമ്പനി ഒഴിവാക്കിയിരുന്നു.
ലിങ്ക്ഡ് ഇന്നിന് പരസ്യങ്ങൾ, സബ്സ്ക്രിപ്ഷനുകൾ എന്നിവയിലൂടെയാണ് വരുമാനം ലഭിക്കുന്നത്. അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ റിക്രൂട്ട്മെന്റ് ഏജൻസികളാണ് സബ്സ്ക്രിപ്ഷൻ സേവനം ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ, ഈ മേഖലകളിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് ജീവനക്കാരെ ഒഴിവാക്കുക എന്ന അന്തിമ തീരുമാനത്തിലേക്ക് കമ്പനി എത്തിയത്.
Also Read: ക്ഷേത്രത്തിൽ ആദ്യം തൊഴേണ്ടത് പ്രധാന മൂർത്തിയെയോ? അറിയാം ഇക്കാര്യങ്ങൾ
ആഗോള തലത്തില്‍ കമ്പനികള്‍ പരസ്യങ്ങള്‍ക്ക് നീക്കി വയ്ക്കുന്ന തുകയില്‍ കുറവുണ്ടെന്നും അത് തങ്ങളുടെ വരുമാനത്തേയും ബാധിച്ചിട്ടുണ്ടെന്നും ലിങ്ക്ഡ് ഇന്‍ വ്യക്തമാക്കി. കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ടെന്നും ലിങ്ക്ഡ് ഇന്‍ പറഞ്ഞു. നിലവിൽ, ഏകദേശം 950 ദശലക്ഷം ആളുകളാണ് ലിങ്ക്ഡ് ഇൻ ഉപയോഗിക്കുന്നത്.
Post Your Comments