Latest NewsKerala

സിപിഎമ്മുകാരന്റെ ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെൻഷൻ

ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ അച്ചടക്ക നടപടി. മുൻ ബ്ലോക്ക് സെക്രട്ടറിയായ നേതാവിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കരിയിലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗം പ്രേംജിത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.

സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ പ്രേംജിത്തിന്റെ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ സിപിഎം നേതാക്കളുടെ അടുത്ത അനുയായി ആയതിനാൽ പ്രേംജിത്തിനെതിരെ നടപടി സ്വീകരിക്കാതെ ഇരിക്കുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം സംഭവത്തിൽ അന്വേഷണം നടത്തി കായംകുളം ഏരിയാ കമ്മിറ്റി അംഗം പ്രഭാകരൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് അച്ചടക്ക നടപടി സ്വീകരിക്കാൻ നിർബന്ധിതമാകുകയായിരുന്നു.നേരത്തെ വിഭാഗീയത, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button