Latest NewsNewsBusiness

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിക്കുന്നു! കണക്കുകൾ പുറത്തുവിട്ട് ഡിജിസിഎ

ഇത്തവണ ഏറ്റവും കൂടുതൽ ലോഡ് ഫാക്ടർ ലഭിച്ചത് വിസ്താരയ്ക്കാണ്

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. ഡിജിസിഎ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസക്കാലയളവിൽ 11.28 കോടി ആളുകളാണ് ആഭ്യന്തര വിമാനയാത്ര നടത്തിയിരിക്കുന്നത്. മുൻ വർഷം സമാനകാലയളവിൽ 8.74 കോടി പേർ മാത്രമാണ് യാത്ര ചെയ്തത്. ഇതോടെ, ഈ വർഷം 29.10 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ആഭ്യന്തര വിമാനയാത്രകളിൽ 10 മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ വിമാനക്കമ്പനികൾക്ക് 58 ശതമാനം മുതൽ 92 ശതമാനം വരെ ലോഡ് ഫാക്ടർ ലഭിച്ചിട്ടുണ്ട്.

ഇത്തവണ ഏറ്റവും കൂടുതൽ ലോഡ് ഫാക്ടർ ലഭിച്ചത് വിസ്താരയ്ക്കാണ്. അതേസമയം, ഇക്കുറിയും വിപണി വിഹിതം നിലനിർത്തിയത് ഇൻഡിഗോ എയർലൈൻസാണ്. ഇന്ത്യൻ വ്യോമയാന വിപണിയിൽ 63.4 ശതമാനം വിപണി വിഹിതമാണ് ഇൻഡിഗോയ്ക്ക് ഉള്ളത്. തൊട്ടുപിന്നിൽ 9.4 ശതമാനം വിപണി വിഹിതവുമായി വിസ്താരയും, 9.8 ശതമാനം വിപണി വിഹിതവുമായി എയർ ഇന്ത്യയുമാണ് ഉള്ളത്. ഇതിനുപുറമേ, സെപ്റ്റംബറിൽ കൃത്യനിഷ്ഠതയിൽ ഒന്നാമത് എത്തിയതും ഇൻഡിഗോ തന്നെയാണ്. സർവീസുകളുടെ കാര്യത്തിൽ 83.6 ശതമാനം കൃത്യനിഷ്ഠതയാണ് ഇൻഡിഗോ പാലിച്ചത്. 74 ശതമാനം കൃത്യനിഷ്ഠതയുമായി ഏറ്റവും പുതിയ എയർലൈനായ ആകാശ എയറാണ് രണ്ടാമത് എത്തിയത്.

Also Read: ഗാസ ആശുപത്രിയിലെ റോക്കറ്റ് ആക്രമണം: തങ്ങളല്ല, ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതെന്ന് ഇസ്രായേൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button