യാത്രാവേളയിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി പ്രമുഖ എയർലൈനായ ഖത്തർ എയർവെയ്സ്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി സഹകരിച്ചാണ് വിമാന യാത്രകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ സ്റ്റാർലിങ്കും ഖത്തർ എയർവെയ്സും ഒപ്പുവച്ചിട്ടുണ്ട്. സെക്കൻഡിൽ 350 മെഗാബൈറ്റ് വരെ വേഗതയുള്ള അതിവേഗ ഇന്റർനെറ്റാണ് ലഭ്യമാക്കുക. ആദ്യ ഘട്ടത്തിൽ ഇതിനായി പ്രത്യേക റൂട്ടുകൾ തിരഞ്ഞെടുക്കുന്നതാണ്. റൂട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പങ്കുവയ്ക്കുമെന്ന് ഖത്തർ എയർവെയ്സ് വ്യക്തമാക്കി.
ലോകത്തെ മുൻനിര എയർലൈൻ കമ്പനി എന്ന നിലയിൽ യാത്രക്കാർക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു സംവിധാനത്തിന് രൂപം നൽകുന്നത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് കീഴിലുള്ള സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയർലൈൻ കമ്പനിയാണ് ഖത്തർ എയർവെയ്സ്. അതേസമയം, ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം അടുത്ത വർഷത്തോടെ യാഥാർത്ഥ്യമാക്കുമെന്ന് സ്റ്റാർലിങ്ക് അറിയിച്ചിട്ടുണ്ട്.
Also Read: ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം; 24 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി
Post Your Comments