രാജ്യത്ത് പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾക്ക് പ്രിയമേറുന്നു. ഒക്ടോബർ 4 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്ത് ആകെ 50.62 ലക്ഷം കോടി ആളുകൾക്കാണ് ജൻധൻ യോജന ബാങ്ക് അക്കൗണ്ട് ഉള്ളത്. ഈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.05 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ മുഴുവൻ ആളുകൾക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കുക, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായി കേന്ദ്രസർക്കാറാണ് പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾക്ക് രൂപം നൽകിയത്.
ജൻധൻ അക്കൗണ്ട് ഉടമകളിൽ 33.80 കോടി ആളുകൾ ഗ്രാമീണ, അർധ-നഗര മേഖലകളിൽ ഉൾപ്പെട്ടവരാണ്. 16.81 കോടി പേർ മാത്രമാണ് നഗര-മെട്രോ മേഖലകളിൽ നിന്നും അക്കൗണ്ട് ആരംഭിച്ചിട്ടുള്ളത്. ജൻധൻ അക്കൗണ്ട് ഉടമകളിൽ 34.36 കോടി ആളുകൾക്ക് റുപേ ക്രെഡിറ്റ് കാർഡ് ഉണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്തം ഉപഭോക്താക്കളിൽ ഉണ്ടായ വർദ്ധനവ് 3.5 കോടിയാണ്. 2014-ലാണ് കേന്ദ്ര സർക്കാർ ജൻധൻ യോജന പദ്ധതിക്ക് തുടക്കമിട്ടത്.
Also Read: തൃശൂർ കയ്പമംഗലത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: പൊലീസുകാരൻ മരിച്ചു
കേരളത്തിൽ 60.43 ലക്ഷം പേർക്കാണ് ജൻധൻ അക്കൗണ്ട് ഉള്ളത്. ഇവരുടെ സംയുക്ത നിക്ഷേപം 2,619.88 കോടി രൂപയാണ്. ഈ രാജ്യത്തെ മൊത്തം ജൻഡൻ നിക്ഷേപത്തിന്റെ 1.27 ശതമാനമാണ് കേരളത്തിലെ നിക്ഷേപം. കേരളത്തിലെ ജൻധൻ അക്കൗണ്ട് ഉടമകളിൽ 35.91 ലക്ഷം പേർ ഗ്രാമീണ, അർദ്ധനഗര മേഖലകളിലും, 24.51 ലക്ഷം പേർ നഗര മേഖലകളിലുമാണ്. ഇതിൽ 32.24 ലക്ഷം പേർക്കാണ് റൂപേ ഡെബിറ്റ് കാർഡ് ഉള്ളത്.
Post Your Comments