KeralaLatest NewsNews

സംസ്ഥാനത്ത് ‘ഓർമ്മത്തോണി’ എന്ന പേരിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി ആർ ബിന്ദു

കൊച്ചി: സാമൂഹിക നീതി വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സംസ്ഥാനത്ത് ‘ഓർമ്മത്തോണി’ എന്ന പേരിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കുസാറ്റ് സെന്റർ ഫോർ ന്യൂറോ സയൻസും സംസ്ഥാന സർക്കാരും ചേർന്ന് ഡിമെൻഷ്യ ബോധവൽക്കരണത്തിനായി കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറി വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read Also: ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

സംസ്ഥാന സർക്കാർ ഈ വിഷയത്തെ ഗൗരവമായി കാണുന്നുണ്ട്. കൊച്ചിയിലെ മെമ്മറി വാക്കിലൂടെ ഈ പരിപാടിയുടെ സന്ദേശം സംസ്ഥാനത്തുടനീളം ശ്രദ്ധിക്കപ്പെട്ടു. ഡിമൻഷ്യയുടെ ശാസ്ത്രീയമായ പരിഹാരത്തിന് പരിമിതികൾ ഉണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തും. പ്രസക്തമായ ഒരു ഉത്തരവാദിത്തമാണ് മെമ്മറി വാക്കിലൂടെ നിർവഹിക്കപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു.

ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ പി. ജി ശങ്കരൻ കുസാറ്റിന്റെ ബോധി പദ്ധതി മോഡൽ അവതരിപ്പിച്ചു.

ഡിമെൻഷ്യ സൗഹൃദ എറണാകുളം; വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ സബ് കളക്ടർ പി വിഷ്ണുരാജ് സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.വി സ്മിത ആശംസ അറിയിച്ചു. ബോധി പ്രൊജക്റ്റ് ഡയറക്ടർ ഡോ. പി. എസ് ബേബി ചക്രപാണി സ്വാഗതവും ബോധി പ്രോജക്ട് മാനേജർ പ്രസാദ് ഗോപാൽ നന്ദിയും പറഞ്ഞു.

ബോധി പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ 22 കോളേജുകളിൽ നിന്നുള്ള 1500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത മെമ്മറി വാക്കും ഉണ്ടായി. വിവിധ കോളേജുകളുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബ്, മൈം എന്നിവയും നടന്നു.വേദിയിൽ ഡിമെൻഷ്യ ബോധവൽക്കരണ പ്രതിജ്ഞയും ഫ്ളാഷ് മോബ് ടീമുകളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

Read Also: കൊല്ലത്തെ സാംസ്‌കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യം: കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ എൻ ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button