സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ പലപ്പോഴും ഹാക്കിംഗിനെ കുറിച്ച് ആശങ്കപ്പെടാറുണ്ട്. അതിനാൽ, നാം ഉപയോഗിക്കുന്ന ഓരോ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കൂടുതൽ സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്. വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാൻ ചില ഫീച്ചറുകൾ ഇനേബിൾ ചെയ്താൽ മതിയാകും. വാട്സ്ആപ്പിൽ തന്നെയുള്ള ടു സ്റ്റെപ് വെരിഫിക്കേഷനാണ് ഇനേബിൾ ചെയ്യേണ്ടത്. വാട്സ്ആപ്പ് ഉപയോഗിക്കുന്ന മിക്ക ആളുകൾക്കും ഈ ഫീച്ചറിനെ കുറിച്ച് അറിയില്ല. അക്കൗണ്ടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ടു സ്റ്റെപ് വെരിഫിക്കേഷൻ എങ്ങനെ നടത്തണമെന്ന് പരിചയപ്പെടാം.
വാട്സ്ആപ്പ് തുറക്കുമ്പോൾ വലത് വശത്ത് മുകളിൽ കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്ന മെനുവിൽ നിന്ന് സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക. ശേഷം അക്കൗണ്ട് സെലക്ട് ചെയ്ത് ടു സ്റ്റെപ് വെരിഫിക്കേഷൻ സെലക്ട് ചെയ്യുക. തുടർന്ന് ഇനേബിൾ ചെയ്താൽ മതിയാകും. തുടർന്ന് പിൻ നമ്പർ ടൈപ്പ് ചെയ്ത്, പിൻ കൺഫോം ചെയ്യുക. ഇതോടെ, ടു സ്റ്റെപ് വെരിഫിക്കേഷൻ പൂർത്തിയാകും. അതേസമയം, ടു സ്റ്റെപ് വെരിഫിക്കേഷൻ പിൻ, ആക്ടിവേഷൻ ഒടിപി എന്നിവ മറ്റാരോടും പങ്കുവയ്ക്കാൻ പാടുള്ളതല്ല.
Also Read: കോഴിക്കോട് ബസിടിച്ച് ദമ്പതിമാരുടെ മരണം: ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍
Post Your Comments