Latest NewsKeralaNews

വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമെന്ന പ്രചാരണം: വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാ

തിരുവനന്തപുരം: വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമെന്ന വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി കേരളാ എക്‌സൈസ്. അഞ്ച് വർഷമായി ആദായ നികുതി അടയ്ക്കുന്നവർക്ക് വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടും എന്നൊരു വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതായി റിപ്പോർട്ട് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി എക്‌സൈസ് രംഗത്തെത്തിയത്.

Read Also: എം.കെ സ്റ്റാലിന് തിരിച്ചടി, തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അതുമായി ബന്ധപ്പെട്ടു ധാരാളം അന്വേഷണങ്ങൾ എക്‌സൈസ് ഓഫീസുകളിൽ വരുന്നുണ്ട്. കേരളത്തിൽ അത്തരമൊരു നിയമനിർമ്മാണം വന്നിട്ടില്ല. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് 2023 – 24 വർഷത്തെ എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട വാർത്ത വളച്ചൊടിച്ചാണ് കേരളത്തിലും ഇനി മിനി ബാർ തുടങ്ങാം എന്ന മട്ടിൽ വാർത്ത പ്രചരിക്കുന്നത്. നിലവിൽ ഉത്തരാഖണ്ഡിൽ പ്രസ്തുത മിനി ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ പിൻവലിച്ചിട്ടുമുണ്ട്. തെറ്റിദ്ധാരണജനകമായ കാര്യങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Read Also: ഇത് ഒട്ടുമിക്ക മലയാളികളുടെയും മനോഭാവത്തിന്റെ തെളിവ്: വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും

shortlink

Related Articles

Post Your Comments

Related Articles


Back to top button