Latest NewsKeralaNews

സ്‌കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ടു: വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്ക്

കണ്ണൂർ: സ്‌കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ട്‌വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്ക്. ആറളം സ്‌കൂളിലെ ആദിവാസി വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ഈ മാസം ഒൻപതിനായിരുന്നു അപകടം നടന്നത്. വൈകീട്ട് സ്‌കൂൾ വിട്ട് മടങ്ങുകയായിരുന്നു പെൺകുട്ടി. വീടിനടുത്ത് സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കുട്ടിയുടെ പാവാട വാതിലിൽ കുടുങ്ങി. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ വിദ്യ നിലത്തുവീണു.

Read Also: സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം, സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ : മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

തുടർന്ന് വിദ്യയുടെ കാലിലൂടെ പിൻ വശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. കുട്ടി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഡ്രൈവർക്കെതിരെ ആറളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഓസ്കാർ ലഭിക്കുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡി: തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്

shortlink

Related Articles

Post Your Comments

Related Articles


Back to top button