പുന്നംപറമ്പ്: തെക്കുംകര സ്വദേശി യുവാവ് സൗദി അറേബ്യയിൽ അപകടത്തിൽ മരിച്ചു. വിരുപ്പാക്ക സ്വദേശി സേവംകുഴി വീട്ടിൽ വീരാസൻ മകൻ ഷെമീർ (43) ആണ് മരിച്ചത്.
Read Also : സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
ട്രക്കർ ഡ്രൈവറായി സൗദി അറേബ്യയിൽ ജോലി നോക്കുന്നതിനിടെ വണ്ടിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പൈപ്പ് ദേഹത്ത് വീണാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുമ്പ് ഉമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതായിരുന്നു ഷെമീർ. കഴിഞ്ഞ 10 വർഷമായി സൗദി അറേബ്യയിൽ ട്രെയിലർ ഡ്രൈവറായിരുന്നു.
Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങി’- മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി
മൃതദേഹം ദമാം സെന്റർ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഷക്കീല. മക്കൾ: അർഷാദ് അഫ്ഗാം, നിദ നസ്റിൻ (ഇരുവരും വിദ്യാർത്ഥികൾ).
Leave a Comment