Latest NewsIndiaNews

തമിഴ്‌നാട് ആർടിസിയെ കുറിച്ച് വിശദമായി പഠിക്കണം: 40 അംഗ കെഎസ്ആർടിസി സംഘം ചെന്നൈയിലെത്തി

തിരുവനന്തപുരം: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തെ കുറിച്ച് വിശദമായി പഠിക്കാൻ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ 40 അംഗ സംഘം ഇതിനായി ചെന്നൈയിലെത്തി. അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളും സംഘത്തിലുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറും പിന്നാലെ ജോയിന്റ് എംഡി പ്രമോജ് ശങ്കറും തമിഴ്നാട് സന്ദർശിച്ചിരുന്നു. ടിഎൻഎസ്ടിസിയുടെ കീഴിലുള്ള ബസുകളുടെ അറ്റകുറ്റപണി എങ്ങനെയൊക്കെയാണെന്ന് പഠിക്കാനാണ് വർക്സ് മാനേജറുടെ നേതൃത്വത്തിൽ സ്വന്തം ബസിൽ തന്നെ കെഎസ്ആര്‍ടിസി സംഘത്തെ അയച്ചത്.

മൂന്ന് ദിവസം സംഘം ചെന്നൈയിൽ നിന്ന് കാര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കും. എട്ട് വിഭാഗമായി തിരിച്ചിട്ടുള്ള തമിഴ്നാട് പൊതുഗതാഗത സംവിധാനത്തിന് കീഴില്‍ 20,970 ബസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button