Latest NewsNewsIndia

26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കണം, വിവാഹിതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി:26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച വിവാഹിതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി.
ഭ്രൂണത്തിനു പ്രശ്നമൊന്നുമില്ലെന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. ഗര്‍ഭധാരണം 26 ആഴ്ചയും 5 ദിവസവും പിന്നിട്ടുവെന്നും ഇപ്പോള്‍ ഗര്‍ഭഛിദ്രം അനുവദിച്ചാല്‍ അതു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിലെ 3, 5 വകുപ്പുകളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

നിലവില്‍ അമ്മയ്ക്ക് അപകടാവസ്ഥയോ ഭ്രൂണത്തിന് പ്രശ്നങ്ങളോ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് വ്യക്തമാക്കി. ഇരുപത്തിയേഴുകാരിയായ യുവതി 2 കുട്ടികളുടെ അമ്മയാണ്. തുടര്‍ന്ന് മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെയാണ് ഗര്‍ഭചിദ്രം നടത്താന്‍ അനുമതി തേടിയത്. ഗര്‍ഭം അലസിപ്പിക്കാന്‍ നല്‍കിയ ഹര്‍ജി നേരത്തേ രണ്ടംഗ ബെഞ്ച് അനുവദിച്ചിരുന്നു.

Read Also: മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കും: സുപ്രീംകോടതിയില്‍ വ്യക്തമാക്കി സിബിഐയും ഇഡിയും

എന്നാല്‍, ഗര്‍ഭഛിദ്രം അനുവദിക്കരുതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതോടെ രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായി. തുടര്‍ന്ന് ചീഫ് ജസ്റ്റിസുള്‍പ്പെട്ട മൂന്നംഗ ബെഞ്ച് വിഷയം കഴിഞ്ഞ ദിവസം പരിഗണിക്കുകയായിരുന്നു.

ജീവനുള്ള ഗര്‍ഭസ്ഥശിശുവിന്റെയും തീരുമാനമെടുക്കാനുള്ള അമ്മയുടെയും അവകാശത്തെ ഒരുപോലെ പരിഗണിക്കേണണ്ടതുണ്ടെന്നു പറഞ്ഞ കോടതി കുഞ്ഞുഹൃദയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്നും അന്ന് ചോദിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനുള്ള തീരുമാനം വൈകിയത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ വിഷാദരോഗമാണെന്നും മൂന്നാമതൊരു കുട്ടിയെ മാനസികമായും വൈകാരികമായും സാമ്പത്തികമായും താങ്ങാനാകില്ലെന്നുമാണു ഹര്‍ജിക്കാരിയുടെ വെളിപ്പെടുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button