![](/wp-content/uploads/2023/10/whatsapp-image-2023-10-16-at-22.04.32_1a3864d0.jpg)
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോൺ പ്രേമികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി 11 പ്രോ. പ്രീമിയം ഡിസൈനിലാണ് റിയൽമി 11 പ്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. റിയൽമി 11 പ്രോ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ പാനലാണ് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 7050 പ്രോസസറിലാണ് പ്രവർത്തനം. ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 16 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന റിയൽമി 11 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 23,999 രൂപയാണ്.
Also Read: സ്‌നാപ്ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
Post Your Comments