ThiruvananthapuramNattuvarthaLatest NewsKeralaNews

ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

പാ​റ​ശാ​ല ക​രു​മാ​നൂ​ര്‍ കൊ​ട​വി​ളാ​കം എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം പ​റ​ങ്കി​മാം​വി​ള വീ​ടി​ല്‍ ശ്രീ​ധ​ര​നെ(54)​യാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്

പാ​റ​ശാ​ല: ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി മധ്യവയസ്കനെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി. പാ​റ​ശാ​ല ക​രു​മാ​നൂ​ര്‍ കൊ​ട​വി​ളാ​കം എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം പ​റ​ങ്കി​മാം​വി​ള വീ​ടി​ല്‍ ശ്രീ​ധ​ര​നെ(54)​യാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാനഭം​ഗത്തിനിരയാക്കി:സു​ഹൃ​ത്ത​ട​ക്കം മൂ​ന്നു​പേ​ർ അറസ്റ്റിൽ

വീടിന്‍റെ പു​റ​കി​ലെ ചാ​യ്​പ്പി​ലാ​യി​രു​ന്നു ഇയാ​ൾ ചാ​രാ​യം വാ​റ്റ് ന​ട​ത്തി​യ​ത്. വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 200 ലി​റ്റ​ര്‍ കോ​ട, നാ​ല് ലി​റ്റ​ര്‍ ചാ​രാ​യം, വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍, ഗ്യാ​സ്, പ്ര​ഷ​ര്‍ കു​ക്ക​ര്‍ എ​ന്നി​വ പൊ​ലീ​സ് പിടിച്ചെടു​ത്തു.

Read Also : ‘അച്ഛനെ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ

അ​മ​ര​വി​ള എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ജി​ന്‍റെ​യും ശ്യാംകു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ജ​സ്റ്റി​ന്‍ രാ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി​പി​ന്‍ സാം, ​സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, വി​ജേ​ഷ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button