ടെല്‍അവീവ്: ഇസ്രയേലിന് നേരെ ലെബനനില്‍ നിന്നും മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇസ്രയേലി പൗരന് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലെബനന് സായുധ സംഘമായ ബിസ്ബുല്ല രംഗത്തത്തി. നഹര്‍യ്യ പട്ടണത്തോട് ചേര്‍ന്ന സ്തൂല എന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്.
Read Also: ഇസ്രായേൽ-ഹമാസ് യുദ്ധം; വരും ദിവസങ്ങൾ ഇസ്രായേൽ സന്ദർശിക്കുമെന്ന് ജോ ബൈഡൻ
ആക്രമണത്തിന് പിറകെ ലെബനന് അതിര്‍ത്തിയില്‍ ഇസ്രയേല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരിച്ചടിയായി ലെബനനിലേയ്ക്ക് ഇസ്രയേല്‍ നിരവധി റോക്കറ്റ് ആക്രമണം നടത്തി. നാല് കിലോമീറ്റര്‍ പരിധിയില്‍ ആരും വരരുതെന്നും വെടിവെച്ചിടുമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.
അതേസമയം, ഇസ്രയേലിന്റെ തുടര്‍ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക നിര്‍ദ്ദേശിച്ചു. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു.
Post Your Comments