ErnakulamLatest NewsKeralaNattuvarthaNews

സോളര്‍ പീഡന കേസ്: കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി, കത്ത് വ്യാജമല്ലെന്ന് ഗണേഷ്‍ കുമാർ

കൊച്ചി: സോളര്‍ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബിഗണേഷ്‍കുമാർ എംഎൽഎ ഹൈക്കോടതിയിൽ വ്യക്തമാക്കി. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

സോളര്‍ കേസിലെ ഗൂഢാലോചനയില്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് ഗണേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സംഭവം: നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

അതേസമയം, കേസ് റദ്ദാക്കണമെന്ന ഗണേഷിന്റെ ഹർജി വിധി പറയാൻ മാറ്റി. കൊട്ടാരക്കര കോടതിയിൽ ഗണേഷിനെതിരായ ഹർജിയിൽ നടപടി തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.10 ദിവസത്തേക്ക് ഗണേഷ് ഹാജരാകേണ്ടതില്ല. സോളര്‍ പീഡന കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button