അഞ്ചൽ: അഞ്ചലിൽ കനത്തമഴയിൽ നാശനഷ്ടങ്ങൾ വർധിക്കുന്നു. ഏരൂർ സ്കൂൾ ജങ്ഷനിൽ ബിപിൻ ഭവനിൽ ബാബുരാജിന്റെ വീടിനോട് ചേർന്നുള്ള അടുക്കള തകർന്നുവീണു.
Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങി’- മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി
കഴിഞ്ഞദിവസം രാത്രി രണ്ടോടെയായിരുന്നു സംഭവം. ആലഞ്ചേരി ഏലാമുറ്റം ലാൽഭവനിൽ രഘുനാഥന്റെ വീട്ടുമുറ്റത്തെ കുടിവെള്ളക്കിണറിന്റെ കെട്ട് ഇടിഞ്ഞുതാണു. ചണ്ണപ്പേട്ട ആനക്കുളത്ത് വീടിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞു. ഏരൂർ ചില്ലിങ് പ്ലാന്റിന് സമീപത്തെ തോട് കരകവിഞ്ഞൊഴുകി സമീപത്തെ വാഴ ഉൾപ്പെടെയുള്ളവ നശിച്ചു.
Read Also : ‘ഗാസയിലെ സംഘർഷം തുടർന്നാൽ കൈയും കെട്ടി നോക്കി നില്ക്കില്ല’; ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
ഏരൂർ പഞ്ചായത്തിൽ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തി.
Post Your Comments