KeralaLatest NewsNews

ബ്ലാക്ക് ഫംഗസ്: ഓൺലൈൻ തട്ടിപ്പ് സംഘാംഗത്തെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: അന്തർ സംസ്ഥാന മോഷ്ടാവിനെ കോഴിക്കോട് ടൗൺ പോലീസ് തെലങ്കാനയിൽ വച്ച് അറസ്റ്റ് ചെയ്തു. നാഗരാജ് എന്നയാളാണ് അറസ്റ്റിലായത്.

Read Also: സോളര്‍ പീഡന കേസ്: കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി, കത്ത് വ്യാജമല്ലെന്ന് ഗണേഷ്‍ കുമാർ

2023 – സെപ്തംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേഴിക്കോട്ട് കമ്മത്തലെയിൻ റോഡിലെ ഡോർമറ്ററിയിൽ താമസക്കാരനായ മലപ്പുറം സ്വദേശിയുടെ ATM കാർഡ് , മൊബൈൽ സിം എന്നിവ കളവ് ചെയ്ത് അകൗണ്ടിൽ ഉണ്ടായിരുന്ന 1,24,000 രൂപ എടിഎം ട്രാൻസ്ഫർ, ഗോൾഡ് പർച്ചേയ്‌സ്, പെട്രോൾ പമ്പ്, ലുഡോ ഗെയിം, ഓൺലൈൻ പർച്ചേയ്‌സ് തുടങ്ങി വിവിധങ്ങളായ മാർഗ്ഗങ്ങളിലുടെ പ്രതി ചിലവഴിക്കുകയായിരുന്നു.

കുറ്റകൃത്യം നടത്തിയ ശേഷം പ്രതി കോഴിക്കോട് നിന്നും നാടുവിടുകയും ചെയ്തു. അനേഷണത്തിൽ പ്രതി ബാംഗ്ലൂരിലെ സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും, ബാഗൽകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലും റിപ്പോർട്ടായ ബ്ലാക്ക് ഫംഗസ് എന്ന ഓൺലൈൻ തട്ടിപ്പ് കേസിൽ നേരത്തെ പ്രതിയായരുന്നുവെന്നും, കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ കളവ് കുറ്റകൃത്യം നടത്തിയ ആളാണെന്നും അറിയാൻ കഴിഞ്ഞു. മോഷ്ടിക്കപ്പെടുന്ന വ്യക്തികളിൽ നിന്നും ലഭിക്കുന്ന രേഖകൾ ഉപയോഗപെടുത്തുകയും, സ്വന്തം രേഖകൾ ഒരു സ്ഥലത്തും വെളിപ്പെടുത്താതെയുമാണ് ഇയാൾ മോഷണങ്ങൾ നടത്തി വന്നിരുന്നത്.

Read Also: സോളര്‍ പീഡന കേസ്: കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി, കത്ത് വ്യാജമല്ലെന്ന് ഗണേഷ്‍ കുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button