KeralaLatest News

സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക: കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കാൻ ഹൈക്കോടതി

എറണാകുളം: കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി. സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം. കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കാനും ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കാനും കോടതി പറഞ്ഞു.

ജീവനക്കാർക്ക് എന്തിനാണ് ബാധ്യത ഉണ്ടാക്കുന്നതെന്നും കോടതി ചോദിച്ചു. കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിയതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശ്സികയുടെ അമ്പത് ശതമാനം ഉടൻ കൊടുക്കാൻ തീരുമാനം ആയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

എൺപത്തി ഒന്ന് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപയാണ് വിതരണം ചെയ്യുക. 163 കോടിരൂപയുടെ കുടിശ്ശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിലാണ് നടപടി. സംസ്ഥാനത്തെ പ്രധാനഅധ്യാപകർക്കുള്ള കുടിശ്ശിക മുഴുവൻ ലഭ്യമാക്കണമെന്ന് സംഘടന കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു നേരത്തെ സർക്കാർ കോടതിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button