പന്നിത്തടം: മന്ത്രവാദത്തിന്റെ മറവിൽ 13കാരിയെ പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ. ചിറമനേങ്ങാട് പാലക്കവീട്ടിൽ ആലിക്കുട്ടി മസ്താനെ(60)യാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൽപകഞ്ചേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ
ദിവ്യശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന ആലിക്കുട്ടി മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അന്ധവിശ്വാസിയായ കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകൾ മാറ്റാനാണ് ഇയാളെ സമീപിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് ബാധയൊഴിപ്പിക്കലിന്റെ മറവിലാണ് കഠിനമായി പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടിലും മാന്ത്രിക കർമങ്ങൾക്കായി ഇയാളുടെ വീട്ടിൽ വിളിച്ചുവരുത്തിയുമായിരുന്നു പീഡനം നടത്തിയത്.
മന്ത്രവാദത്തിന്റെ മറവിൽ ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയതായി പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി.
Post Your Comments