KeralaLatest NewsNews

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം: നിർദ്ദേശം നൽകി മന്ത്രിമാർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തൈക്കാട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിൽ മന്ത്രിമാർ നിർദേശം നൽകി.

Read Also: ‘ഗാസയെ വംശഹത്യയിൽ നിന്ന് രക്ഷിക്കൂ’; ലാക്‌മെ ഫാഷൻ വീക്കിൽ പോസ്റ്ററുമായി വേദിയിലേക്ക് ഇരച്ചുകയറിയ പെൺകുട്ടി

അതേസമയം, തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്. ശക്തമായ മഴയെ തുടർന്ന് വലിയ വെള്ളക്കെട്ടാണ് തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും അനുഭവപ്പെടുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ജില്ലയുടെ വിവിധ മേഖലകളിലായി പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

Read Also: പ്രീ മരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്, പക്ഷെ അത് ഒരിക്കലും ഒരു ക്രൈം അല്ല: ഗായത്രി സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button