ഭോപ്പാല്‍: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉത്സവം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഉത്സവദിനങ്ങളോടനുബന്ധിച്ച് മദ്ധ്യപ്രദേശില്‍ പന്തലുകളും ദുര്‍ഗാദേവിയുടെ പ്രതിമകളും ഒരുങ്ങിക്കഴിഞ്ഞു.
കാളി മാതാ, മെഹത്രാനി മാതാ, കാലഭൈരവന്‍ എന്നീ ഭാവങ്ങളുടെ മൂന്ന് പ്രതിമകള്‍ നഗരത്തിലെ മുസാഖേഡിയിലുള്ള പന്തലില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും മൂന്ന് വ്യത്യസ്ത കൂറ്റന്‍ ശില്‍പ്പങ്ങളാണ് ഇവിടെ സ്ഥാപിക്കാറുള്ളത്. നവരാത്രി ഉത്സവ വേളയില്‍ നിരവധി വിഗ്രഹങ്ങളാണ് നഗരത്തിലെ പന്തലുകളില്‍ സ്ഥാപിക്കുന്നത്.
ബംഗാളി കരകൗശല വിദഗ്ധനായ അതുല്‍ പാലും സംഘവുമാണ് മദ്ധ്യപ്രദേശില്‍ ദുര്‍ഗാ ദേവിയുടെ കൂറ്റന്‍ പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉത്സവം ആരംഭിക്കുന്നതിന് ആറ് മാസം മുമ്പ് വിഗ്രഹങ്ങളുടെ നിര്‍മ്മാണത്തിന് വേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു
Post Your Comments