Latest NewsIndiaNews

വഴിയരികിലെ വിഗ്രഹത്തിന്​ കീഴില്‍ വെട്ടിയെടുത്ത തല: യുവാവിന്‍റെ ശരീരഭാഗം​ കണ്ടെത്താന്‍ കഴിഞ്ഞില്ല

യുവാവിനെ തിരിച്ചറിയാന്‍ മുഖത്തിന്‍റെ ചിത്രങ്ങള്‍ പൊലീസ്​ പുറത്തുവിട്ടിരുന്നു​.

ഹൈദരാബാദ്​: വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന്​ സമീപത്തു വെട്ടിയെടുത്ത തല. നാല്‍ഗോണ്ട ജില്ലയിലാണ്​ സംഭവം. 30നോടടുത്ത്​ പ്രായമുള്ള യുവാവിന്റെ തലയാണ് വിഗ്രഹത്തിന്​ കീഴില്‍ കണ്ടെത്തിയത്. നരബലിയാണെന്നാണ്​ പൊലീസിന്‍റെ സംശയം.

read also: വൈഫ് സ്വാപ്പിംഗ്: സംസ്കാരസമ്പന്നമായ സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ

നരബലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലും വെച്ച്‌​ യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വിഗ്രഹത്തിന്‍റെ കാല്‍ക്കല്‍ കൊണ്ടുവെച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്​. യുവാവിന്‍റെ ശരീരഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ച്‌​ വരികയാണ്​. അന്വേഷണത്തിനുമായി എട്ടംഗ പൊലീസ്​ സംഘത്തെ നിയോഗിച്ചു.

യുവാവിനെ തിരിച്ചറിയാന്‍ മുഖത്തിന്‍റെ ചിത്രങ്ങള്‍ പൊലീസ്​ പുറത്തുവിട്ടിരുന്നു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button