ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ബി.ജെ.പി സംഘടിപ്പിച്ച കർഷക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കൃഷി സഹമന്ത്രി ചൗധരി. ഹൈദരാബാദിലെ ജനപ്രതിനിധികൾ ഉപയോഗിക്കുന്ന ഭാഷയെ പരാമർശിച്ച്, വരും കാലത്ത് അവരെ ഒരു പാഠം പഠിപ്പിക്കണമെന്നും ദേശീയ ചിന്താഗതിയുള്ള ഒരു സർക്കാർ സംസ്ഥാനത്ത് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ലെന്ന് പറയുന്നവർ നരകത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയണം എന്നും അദ്ദേഹം സദസിൽ ഇരുന്നവരോട് പറഞ്ഞു. ‘ഇന്ത്യയിൽ താമസിക്കുന്ന നിങ്ങൾ പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് പറയുമോ?’ എന്നും അദ്ദേഹം ചോദിച്ചു. ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയുന്നവർക്കേ രാജ്യത്ത് സ്ഥാനമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘ഭാരത് മാതാ കീ ജയ്’ പറയാത്ത, ഹിന്ദുസ്ഥാനിലും ഭാരതത്തിലും വിശ്വാസമില്ലാത്ത, ‘പാകിസ്ഥാൻ സിന്ദാബാദിൽ’ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, അവൻ പാകിസ്ഥാനിലേക്ക് പോകണം. അവനെ ഇവിടെ ആവശ്യമില്ല. രാജ്യത്തിന് ഈ മേഖലയിൽ ഒരു ദേശീയ പ്രത്യയശാസ്ത്രം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തെ ശക്തിപ്പെടുത്തണം’, അദ്ദേഹം പറഞ്ഞു.
Post Your Comments