ഏഴ് വർഷം നീണ്ട ദൗത്യത്തിനുശേഷം ഒസിരിസ് റെക്സ് പേടകം ഭൂമിയിൽ തിരിച്ചെത്തി. ഛിന്ന ഗ്രഹമായ ബെന്നുവിനെ കുറിച്ച് പഠിക്കുന്നതിനാണ് ഒസിരിസ് റെക്സ് വികസിപ്പിച്ചെടുത്തത്. ഏകദേശം 7 വർഷങ്ങൾക്കുശേഷമാണ് ബെന്നുവിലെ നിർണായക വിവരങ്ങളുമായി പേടകം ഭൂമിയിൽ എത്തിയിരിക്കുന്നത്. സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ബെന്നു ഛിന്ന ഗ്രഹത്തിൽ നിന്നുള്ള കല്ലിലും മണ്ണിലും കാർബൺ, ജലാംശം എന്നിവ കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കി. ജലാംശം ഉള്ള ചെളിയുടെ സാമ്പിളുകൾ പേടകം ശേഖരിച്ചിട്ടുണ്ട്.
ഭൂമിക്ക് പുറത്ത് ജലാംശം കണ്ടെത്തിയതോടെ, ഭൂമിയിൽ എങ്ങനെ ജലം ഉണ്ടായി എന്നതിനെ കുറിച്ചുള്ള സൂചനകൾ നൽകാൻ ഈ സാമ്പിളുകൾക്ക് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. സാമ്പിളിന്റെ ചിത്രങ്ങളും ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്. സമുദ്രങ്ങളിലും തടാകങ്ങളിലും പുഴകളിലും ഉള്ള ജലവും, മഴയുമാണ് ഭൂമി മനുഷ്യവാസയോഗ്യമായ ഗ്രഹമായിരിക്കാൻ കാരണമായിട്ടുള്ളത്. ഭൂമിയെ വാസയോഗ്യമാക്കിയതിന് സമാനമായ മിനറലുകളാണ് ഇപ്പോൾ ബെന്നുവിലും കണ്ടെത്തിയിരിക്കുന്നത്.
Also Read: ചര്‍മ്മ സംരക്ഷണം അടുക്കളയില്‍ നിന്ന്, പണച്ചെലവില്ലാതെ മുഖകാന്തി വര്‍ധിപ്പിക്കാം
2018-ലാണ് പേടകം ബെന്നുവിന്റെ ഭ്രമണപഥത്തിൽ എത്തിയത്. തുടർന്ന് 2020 ഒക്ടോബറിൽ പേടകം ബെന്നുവിൽ ഇറങ്ങുകയും, ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു. ഛിന്ന ഗ്രഹത്തിൽ എന്നും ശേഖരിച്ച കല്ലും മണ്ണും ഉൾപ്പെടെയുള്ള അമൂല്യമായ സമ്പത്തുമായി 2021- ലാണ് പേടകം മടക്കയാത്ര ആരംഭിച്ചത്. ഏകദേശം 250 ഗ്രാം ഭാരമുള്ള വസ്തുക്കൾ ബെന്നുവിൽ നിന്ന് പേടകം ശേഖരിച്ചിട്ടുണ്ട്.
Post Your Comments