കൊച്ചി: സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍. നവംബര്‍ അഞ്ചു മുതല്‍ പണിമുടക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ അറിയിച്ചത്. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. ഇതോടെ നവംബര്‍ ആദ്യ ആഴ്ച മുതല്‍ പാചക വാതക വിതരണം പ്രതിസന്ധിയിലാകും.
Read Also: വാട്സ്ആപ്പ് ഗ്രൂപ്പിലും ഇനി ‘ഇവന്റുകൾ’ സംഘടിപ്പിക്കാം! രസകരമായ ഈ ഫീച്ചർ ഉടൻ അവതരിപ്പിക്കാൻ സാധ്യത
സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ഡ്രൈവര്‍മാര്‍ നല്‍കിയിരുന്നു. എന്നാല്‍ ട്രക്ക് ഉടമകള്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനിടെ ഇരുപതോളം ചര്‍ച്ചകള്‍ നടന്നു. ഇതില്‍ ഉടമകളും തൊഴിലാളികളും ലേബര്‍ ഓഫീസര്‍മാരും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളിലും സമവായം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
Post Your Comments