വാട്സ്ആപ്പിന്റെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് ഗ്രൂപ്പുകൾ. അതിനാൽ, ഓരോ അപ്ഡേറ്റ് പുറത്തിറക്കുമ്പോഴും ഗ്രൂപ്പുകളിൽ പുതിയ എന്തെങ്കിലും മാറ്റങ്ങൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. ഇത്തവണ ഗ്രൂപ്പുകൾക്ക് മാത്രമായി രസകരമായൊരു ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റിൽ ചർച്ചകൾ മുൻകൂട്ടി തീരുമാനിച്ച്, ഫലപ്രദമായി നടത്താൻ കഴിയുന്ന ഗ്രൂപ്പ് ചാറ്റ് ഇവന്റ്സ് ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഗ്രൂപ്പ് ചാറ്റിന് പ്രത്യേക പേര് നൽകി പരിപാടികൾ സംഘടിപ്പിക്കാനും, നോട്ടിഫിക്കേഷൻ സെറ്റ് ചെയ്യാനും സാധിക്കും.
ചാറ്റ് ഷെയർ മെനുവിൽ ‘ഇവന്റ് ഷോർട്ട്കട്ട്’ എന്ന പേരിലാണ് പുതിയ ഫീച്ചർ കൊണ്ടുവരിക. ഗ്രൂപ്പ് ചാറ്റ് ചർച്ചകൾ കൂടുതൽ ഫലപ്രദമായി നടത്താൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ ചാറ്റുകൾ എപ്പോഴും സുരക്ഷിതമായിരിക്കും. ഇവന്റിന്റെ പേര്, ദിവസം, സമയം, ലൊക്കേഷൻ തുടങ്ങി പരിപാടിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മുൻകൂട്ടി സെറ്റ് ചെയ്ത് വയ്ക്കാൻ സാധിക്കുന്നതാണ്. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവ മുഴുവൻ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതാണ്.
Post Your Comments