രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയർത്തി പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐഎഫ്സി). ഐഎഫ്സിക്ക് പുറമേ, ഉപസ്ഥാപനമായ ഐഎഫ്സി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രോത്ത് ഫണ്ട്, ഐഎഫ്സി എമർജിംഗ് ഏഷ്യ ഫണ്ട് എന്നിവർ സംയുക്തമായി 7.32 ശതമാനത്തിലേക്കാണ് ഫെഡറൽ ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയർത്തിയിട്ടുള്ളത്. ഓഹരി വിൽപ്പനയ്ക്ക് മുൻപ് ഐഎഫ്സിക്കും, അവയുടെ ഉപകമ്പനികൾക്കും ഫെഡറൽ ബാങ്കിൽ ഉണ്ടായിരുന്ന ഓഹരി പങ്കാളിത്തം 4.46 ശതമാനമായിരുന്നു.
പ്രിഫറൻഷ്യൽ ഓഹരി വിൽപ്പന വഴിയാണ് ഫെഡറൽ ബാങ്ക് കോടികൾ സമാഹരിച്ചിരിക്കുന്നത്. കണക്കുകൾ അനുസരിച്ച്, ഓഹരി ഒന്നിന് 131.91 രൂപ നിരക്കിലാണ് വിൽപ്പന നടന്നത്. ഇതിലൂടെ 958.74 കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഇടപാടിനു ശേഷം ഫെഡറൽ ബാങ്കിൽ ഐഎഫ്സിയുടെ മാത്രം ഓഹരി പങ്കാളിത്തം 3.86 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഐഎഫ്സി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രോത്ത് ഫണ്ടിനും, ഐഎഫ്സി എമർജിംഗ് ഏഷ്യ ഫണ്ടിനും 1.73 ശതമാനം വീതമാണ് ഇപ്പോൾ ഫെഡറൽ ബാങ്കിലെ ഓഹരി പങ്കാളിത്തം ഉള്ളത്. സെപ്റ്റംബർ അവസാന വാരമാണ് ഓഹരി പങ്കാളിത്തം ഉയർത്താൻ ഫെഡറൽ ബാങ്കിന് അനുമതി ലഭിച്ചത്.
Also Read: ഹമാസിനെ ഇല്ലാതാക്കും: ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ
Post Your Comments