Latest NewsKeralaNews

മഴ മുന്നറിയിപ്പ് പുതുക്കി, അതിതീവ്ര മഴയ്ക്ക് സാധ്യത: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍ കാസര്‍കോട് ഒഴുകെ കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ തകര്‍ത്തു പെയ്തതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കോഴിക്കോട് ഇടിമിന്നലില്‍ വീട് കത്തിനശിച്ചു. കൊയിലാണ്ടിയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തൃശ്ശൂര്‍ മലക്കപ്പാറയില്‍ കനത്ത മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.

Read Also: 1.218 കി​ലോ ക​ഞ്ചാ​വുമായി യുവാവ് അറസ്റ്റിൽ

എറണാകുളം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പറവൂര്‍ കുഴുപ്പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ടു ചെമ്മീന്‍ കെട്ടിലേക്ക് മറിഞ്ഞു. കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കണ്ടിവാതുക്കലില്‍ ഇന്നലെ രാത്രി ഇടിമിന്നലില്‍ പുറപ്പുഴയില്‍ മേരിയുടെ വീടിന് തീപിടിച്ചു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ അഞ്ച് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് വള്ളങ്ങളില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button