ദുബായിൽ നിന്ന് അമൃത്‌സറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഒരു യാത്രക്കാരന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയും അടിയന്തര സഹായം ആവശ്യമായി വരികയും ചെയ്തതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കിയത്. കറാച്ചിയിൽ അടിയന്തര ലാൻഡിംഗിന് ശേഷം, യാത്രക്കാരന് ഉടൻ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കി. തുടർന്ന് ഉച്ചയ്ക്ക് ശേഷം 2:30ന് കറാച്ചിയിൽ നിന്ന് അമൃത്സറിലേക്ക് വിമാനം പുറപ്പെട്ടു.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം! ഐഫോൺ 13 ഓഫർ വിലയിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ
‘ദുബായ്-അമൃത്‌സർ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് പെട്ടെന്ന് മെഡിക്കൽ സങ്കീർണതകൾ ഉണ്ടായി. ഉടനടി വൈദ്യസഹായം നൽകുന്നതിനുള്ള ഏറ്റവും അടുത്തുള്ള സ്ഥലമായതിനാൽ കറാച്ചിയിലേക്ക് യാത്രതിരിക്കാൻ ജീവനക്കാർ തീരുമാനിച്ചു. ദുബായിൽ നിന്ന് പ്രാദേശിക സമയം രാവിലെ 8.51 ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 ന് കറാച്ചിയിൽ ഇറക്കി. യാത്രക്കാരന് കറാച്ചിയിലെ എയർപോർട്ട് ഡോക്ടർ ആവശ്യമായ വൈദ്യസഹായം നൽകി. മെഡിക്കൽ വിലയിരുത്തലിന് ശേഷം എയർപോർട്ട് മെഡിക്കൽ ടീം പറക്കാൻ അനുമതി നൽകി. തുടർന്ന് വിമാനം പുറപ്പെട്ടു,’ എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞു.’
Post Your Comments