തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോൺഗ്രസ് പ്രവർത്തകരെ കൂടാതെ യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും സേവാദളിന്റെയും പ്രവർത്തകർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിലെ റോഡുകൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി.
Post Your Comments