ഡൽഹി: 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിമ്പിക് കമ്മറ്റിയുടെ പ്രത്യേക സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2029 യൂത്ത് ഒളിമ്പിക്‌സിനുളള ലേലത്തിൽ ഇന്ത്യ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
‘ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ആവേശത്തിലാണ്. അത് 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നമാണ്. ഐഒസിയുടെ പിന്തുണയോടെ ഈ സ്വപ്‌നം സഫലമാക്കണം. മെഡലുകൾ നേടുന്നതിന് മാത്രമല്ല, ഹൃദയങ്ങൾ ജയിക്കാനും സ്‌പോർട്ട്‌സ് മികച്ചൊരു മാർഗമാണ്. ഇത് ചാമ്പ്യനുകളെ വാർത്തെടുക്കുക മാത്രമല്ല, സമാധാനം വർധിപ്പിക്കുകയും ചെയ്യും,’ പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments