തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉളിക്കൽ സ്വദേശി എൻ. ദീപകിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്.
2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പെൺകുട്ടിയെ പുതിയ മൊബൈൽ ഫോൺ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
Read Also : തീവ്രവാദികൾക്കും മാവോയിസ്റ്റുകൾക്കും ആയുധം നൽകി, 24 ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ്
അന്നത്തെ തളിപ്പറമ്പ് എസ്.ഐ ആയിരുന്ന കെ.കെ. പ്രശോഭ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. നാലു വകുപ്പുകളിലായാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
Post Your Comments