ശ്രീനഗർ: അതിർത്തി കടന്ന് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ കൗമാരക്കാരനെ സുരക്ഷിതമായി തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. 17-കാരനായ ഇർഷാദ് അഹമ്മദിനെയാണ് ഇന്ത്യൻ സൈന്യം സുരക്ഷിതമായി തിരികെ എത്തിച്ചത്. കൗമാരക്കാരനെ ഇന്ത്യൻ സൈനികർ പാക് സൈന്യത്ത ഏൽപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രാത്രി അതിർത്തി കടക്കുന്നതിനിടെയാണ് കൗമാരക്കാരൻ ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ചകാൻ ദാ ഭാഗ് അതിർത്തിയിലൂടെയാണ് സൈന്യം ഇർഷാദിനെ പാകിസ്താൻ സൈന്യത്തെ ഏൽപ്പിച്ചത്. പൂഞ്ച്, പാക് അധീന കശ്മീരിൽ നിന്നുള്ള സിവിൽ ഉദ്യോഗസ്ഥരും അഹമ്മദിനെ തിരിച്ചയക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.
Read Also: തിയേറ്ററുകളിൽ സിനിമകൾ കാണാനും സബ്സ്ക്രിപ്ഷൻ പ്ലാൻ! പുതിയ നീക്കവുമായി പിവിആർ ഐനോക്സ്
Post Your Comments