Latest NewsNewsTechnology

200 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ! ഐക്യു 12 വിപണിയിൽ ഉടൻ എത്തിയേക്കും

ഗെയിമിംഗ് സ്മാർട്ട്ഫോൺ ആയതിനാൽ ക്വാൽക്കമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റാണ് കരുത്ത് പകരുക

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യുവിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐക്യു 12 ഉടൻ വിപണിയിൽ എത്തും. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഐക്യു 12 രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ, അത്യാകർഷകമായ ബാറ്ററി ലൈഫും മറ്റ് ഫീച്ചറുകളും ഇവയിൽ പ്രതീക്ഷിക്കാവുന്നതാണ്. ഐക്യു 12 നവംബർ അവസാന വാരമോ, ഡിസംബർ ആദ്യ വാരമോ ലോഞ്ച് ചെയ്യാനാണ് സാധ്യത. ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

ഗെയിമിംഗ് സ്മാർട്ട്ഫോൺ ആയതിനാൽ ക്വാൽക്കമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റാണ് കരുത്ത് പകരുക. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സറ്റ് ഉപയോഗിക്കുന്ന ഐക്യുവിന്റെ ആദ്യ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. 2കെ റെസലൂഷനും 144 ഹെർട്സ് റിഫ്രഷ് റേറ്റും ഉളള ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറാണ് മറ്റൊരു സവിശേഷത. 200 വാട്സ് ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. നിലവിൽ, ഐക്യു 12 ഹാൻഡ്സെറ്റിന്റെ വില വിവരങ്ങൾ ലഭ്യമല്ല.

Also Read: ബ​സ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒ​ളി​വി​ലായിരു​ന്ന​യാൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button