തിരുവനന്തപുരം: ഇസ്രയേലില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള ഏത് തരത്തിലുള്ള നടപടിക്കും ഇന്ത്യന്‍ എംബസി സജ്ജമാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി മുരളീധരന്‍. വേണ്ടിവന്നാല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പാടാക്കുന്നത് ആലോചനയിലുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.
നിലവിലെ സ്ഥിഗതികള്‍ എംബസി നിരീക്ഷിച്ചുവരികയാണെന്നും തിരിച്ച് വരുന്നവരുടെ ആവശ്യകത അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉളളവര്‍ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
എസ്എംഎ രോഗികളുടെ എല്ലാ മാതാപിതാക്കൾക്കും 3 മാസത്തിനുള്ളിൽ വിദഗ്ധ പരിശീലനം: മന്ത്രി വീണാ ജോർജ്
രണ്ട് സംഘങ്ങളിലായി 39 മലയാളികളാണ് ഇതുവരെ ഇസ്രയേലില്‍ നിന്നും തിരികെയെത്തിയിരിക്കുന്നതെന്നും വിനോദസഞ്ചാരികളായും വിദ്യാര്‍ത്ഥികളായും എത്തിയവരാണ് മടങ്ങിവരാന്‍ കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments