ഓഹരി വിപണിയിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ്സ് പ്ലാനിന് (എസ്ഐപി) പ്രിയമേറുന്നു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സെപ്റ്റംബർ മാസം 16,042 കോടി രൂപയാണ് എസ്ഐപിയിലൂടെ ഓഹരി വിപണിയിലെത്തിയത്. ഇതോടെ, സെപ്റ്റംബറിൽ എസ്ഐപി നിക്ഷേപം സർവകാല റെക്കോർഡിൽ എത്തി. ഓഗസ്റ്റ് മാസത്തിൽ ഇത് 15,245 കോടി രൂപയായിരുന്നു. ഇതിന് പുറമേ, നികുതി ഇളവിനായുള്ള നിക്ഷേപ പദ്ധതിയായ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീമിലും മികച്ച നിക്ഷേപമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം സെപ്റ്റംബറിൽ 7.13 കോടിയായാണ് വർദ്ധിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം ഇത് 6.97 കോടിയായിരുന്നു. മ്യൂച്വൽ ഫണ്ട് സ്കീമിൽ നിശ്ചിത ഇടവേളകളിൽ, നിശ്ചിത തുക നിക്ഷേപിച്ച് വരുമാനം നേടുന്ന നിക്ഷേപ പദ്ധതിയാണ് എസ്ഐപി. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ദീർഘകാലത്തേക്ക് എസ്ഐപികളിലൂടെ ചെറിയ തുക കൃത്യമായ ഇടവേളകളിൽ നിക്ഷേപിച്ച്, വലിയ തുക നേടാൻ സാധിക്കും. നിക്ഷേപകന് പ്രതിമാസോ, ത്രൈമാസമോ നിക്ഷേപം നടത്താൻ സാധിക്കും.
Also Read: സ്ത്രീശാപം മുതൽ സർപ്പശാപം വരെ: വിവിധ ശാപങ്ങൾ ഏൽക്കാതിരിക്കാൻ ചെയ്യേണ്ടത്
Post Your Comments