പാറശാല: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കേബിള്‍ ടിവി ഓപ്പറേറ്റര്‍ വീടു കയറി മര്‍ദിച്ചതായി പരാതി. പാറശാലയിൽ ശശികുമാരന് നായരെയാണ് മർദിച്ചത്.
Read Also : സ്കൂൾ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ടിസി നിഷേധിക്കാനാകില്ല: ഹൈക്കോടതി
ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിലെ കേബിള്‍ കണക്ഷന് മൂന്നു ദിവസമായി തകരാറിലായിരുന്നു. പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച ശശികുമാരന് നായരും സ്ഥാപനത്തിലെ ജീവനക്കാരനും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന്, വൈകിട്ട് വീട്ടില്‍ എത്തിയ ഓപ്പറേറ്റര്‍ ശശികുമാരന് നായരെ ആക്രമിക്കുകയും തറയില്‍ വീണതോടെ ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.
തുടർന്ന്, സമീപവാസികൾ ഇടപെട്ടാണ് ആക്രമണം തടഞ്ഞത്.
Post Your Comments