
കാട്ടാക്കട: ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ഒരേ ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽപ്പെട്ടത്.
Read Also : പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ വീട്ടുമുറ്റത്തെ ഇലയുടെ പൌഡർ ദിവസവും കഴിച്ചാൽ മതി
കാട്ടാക്കട അന്തിയൂർകോണത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-30-ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസുകൾ അന്തിയൂർക്കോണം പാലത്തിനു സമീപത്ത് വച്ചാണ് കൂട്ടിമുട്ടിയത്. മുൻപിൽ പോയ ബസ് യാത്രക്കാരെ കയറ്റാൻ നിറുത്തുകയും പിന്നാലെ വരികയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ബസിനെ ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറകിൽ വന്നിരുന്ന ബസിന് ബ്രേക്ക് ഇല്ലെന്ന് കണ്ടെത്തി.
Post Your Comments