ThiruvananthapuramLatest NewsKeralaNattuvarthaNews

കാട്ടുപന്നിയുടെ ആക്രമണം: ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുത്തിമറിച്ചിട്ടു, ഗുരുതര പരിക്ക്

അമ്പൂരി സ്വദേശികളായ സാബു ജോസഫ്, ഭാര്യ ലിജി മോൾ എന്നിവർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. അമ്പൂരി സ്വദേശികളായ സാബു ജോസഫ്, ഭാര്യ ലിജി മോൾ എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങി: കുടുംബത്തിന് രക്ഷകരായി അഗ്നിശമന സേന

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സാബു ജോസഫും ലിജി മോളും ബൈക്കിൽ സഞ്ചരിക്കവെ റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ഓടിവന്ന ബൈക്ക് കുത്തിമറിച്ചിടുകയായിരുന്നു. ആക്രമണത്തിൽ സാബു ജോസഫിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

Read Also : മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്ക്കരുത്: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button