Latest NewsKeralaNews

ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചാരണം നടത്തി: നിയമന കോഴ ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചരണം നടത്തിയെന്ന് മന്ത്രി പറഞ്ഞു. പറയാനുള്ളത് പറയുമെന്നും അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി, കേസ് തമിഴ്‌നാട്ടിലേയ്ക്ക് മാറ്റില്ല

അതേസമയം, നിയമന കോഴ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ പി എ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് പ്രതികളിലൊരാളായ ബാസിത് വെളിപ്പെടുത്തി. കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് അറിയിച്ചത്. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനാണെന്നും ഇയാൾ അറിയിച്ചതായി പോലീസ് വ്യക്തമാക്കി.

Read Also: ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കും: വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button