KozhikodeKeralaNattuvarthaLatest NewsNews

‘ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരർ’: കെകെ ശൈലജയ്ക്ക് മറുപടിയുമായി കെടി ജലീൽ

കോഴിക്കോട്: ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ കെ ശൈലജയ്ക്ക് മറുപടിയുമായി കെടി ജലീല്‍ എംഎൽഎ രംഗത്ത്. ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരരാണെന്നും ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ പലസ്തീനികളോട് കാണിക്കുന്നതെന്നും ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“ഹമാസ്”ഭീകരരെങ്കിൽ “ഇസ്രായേൽ” കൊടുംഭീകരർ. ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് കാണിക്കുന്നത്.- കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

നേരത്തെ, ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പലസ്തീന് സിപിഎം പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി കെ കെ ശൈലജ രംഗത്ത് വന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ശൈലജ നിലപാട് വ്യക്തമാക്കിയത്. മനഃസാക്ഷിയുള്ളവരെല്ലാം ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുമെന്നാണ് ശൈലജ കുറിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഉയർത്തി

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം, 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലും അവർക്കു പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button