എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് വേതനത്തോട് കൂടി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ അവസരം.
കെ-ഫോണ്‍, കില, റീബില്‍ഡ് കേരള പദ്ധതി എന്നീ സ്ഥാപനങ്ങളിലാണ് അവസരം ലഭ്യമാകുക. അസാപ് കേരള മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കെ-ഫോണില്‍ ഫീല്‍ഡ് എഞ്ചിനീയര്‍
പ്രതിമാസം 10,000 രൂപയും യാത്ര ബത്തയും ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓരോ ഒഴിവുണ്ട്. കൂടാതെ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ രണ്ട് ഒഴിവുകളുമാണ് ഉള്ളത്. ബിടെക്- ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത.
Post Your Comments