Latest NewsKeralaNews

ബസിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് തീപിടിച്ചു: രണ്ടു പേർ വെന്തുമരിച്ചു

കണ്ണൂർ: ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. കണ്ണൂരിലാണ് സംഭവം. അപകടത്തിൽ രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. അൽപ സമയം മുമ്പാണ് അപകടമുണ്ടായത്. സിഎൻജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്.

Read Also: എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിലെ ഇന്ധനം ചോർന്നതായിരിക്കാം തീപിടുത്തതിന് കാരണമെന്നാണ് നിഗമനം.

Read Also: ‘ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അടുപ്പം വിശദീകരിക്കാൻ കഴിയില്ല, ഇന്ത്യൻ ജനതയ്ക്ക് നന്ദി’: ഇസ്രായേൽ പ്രതിനിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button